തിരുവനന്തപുരം: അങ്കമാലി-ആലുവ സെക്ഷനില്‍ പാത നവീകരണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുള്ളതായി ദക്ഷിണ റെയ...
തിരുവനന്തപുരം: അങ്കമാലി-ആലുവ സെക്ഷനില്‍ പാത നവീകരണം നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുള്ളതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
* മേയ് 22, 29 തീയതികളിലൊഴികെ ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാവും ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടുക.
* മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടി-ഇരിങ്ങാലക്കുട സെക്ഷനില്‍ 90 മിനിറ്റ് പിടിച്ചിടും.
* അമൃത എക്സ്പ്രസ് ചാലക്കുടി-ഇരിങ്ങാലക്കുട സെക്ഷനില്‍ 40 മിനിറ്റ് പിടിച്ചിടും.
* പാറ്റ്ന- എറണാകുളം എക്സ്പ്രസ് 24 നും ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് 27 നും കറുകുറ്റി-ചാലക്കുടി സെക്ഷനില്‍ 80 മിനിറ്റ് പിടിച്ചിടും.
* ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ് ചാലക്കുടിയില്‍ 90 മിനിറ്റാവും നിറുത്തിയിടുക.
അങ്കമാലി സ്റ്റേഷനില്‍ 140 മിനിറ്റ് നിറുത്തിയിടുന്ന ട്രെയിനുകള്‍:
ഭാവ്നഗര്‍-കൊച്ചുവേളി എക്സ്പ്രസ് (21 നും 28 നും)
ബിക്കാനീര്‍-കൊച്ചുവേളി എക്സ്പ്രസ് (24 ന്)
വെരാവല്‍-തിരുവനന്തപുരം എക്സ്പ്രസ് (25 ന്)
ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് (26 ന്)
ഓഖ-എറണാകുളം എക്സ്പ്രസ് (27 ന്).
COMMENTS