ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തല്‍സ്ഥാനത്തുനിന്നു നീക്കി. രാജ്യവര്‍ദ്ധന്‍ സിങ് റത്തോഡാണു പുതിയ വാര്‍ത്താവിതര...
ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തല്‍സ്ഥാനത്തുനിന്നു നീക്കി. രാജ്യവര്‍ദ്ധന്‍ സിങ് റത്തോഡാണു പുതിയ വാര്‍ത്താവിതരണ മന്ത്രി. ഇനി മുതല്‍ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈല്‍സ് വകുപ്പിന്റെ ചുമതല മാത്രമേ ഉണ്ടാകുകയുള്ളൂ. ചലച്ചിത്ര പുരസ്കാര സമര്‍പ്പണം വിവാദത്തിലായതിനു പിന്നാലെയുള്ള ഈ നടപടി ശ്രദ്ധേയമാണ്. ചലച്ചിത്ര പുരസ്കാര സമര്‍പ്പണത്തിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. അതും ഈ നടപടിക്ക് കാരണമാകാന്‍ സാധ്യതയുണ്ട്.
ഇതു രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്നു മാറ്റുന്നത്. നേരത്തേ, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്നും സ്മൃതി ഇറാനിയെ നീക്കിയിരുന്നു. പ്രകാശ് ജാവഡേക്കറാണ് പകരം ചുമതലയേറ്റെടുത്തത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും നീക്കി. ഇതോടെ കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയേ ഉള്ളൂ.

COMMENTS