ചെങ്ങന്നൂര്‍; ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുണ്ടായ വിജയത്തില്‍ തന്റെ സന്തോഷം പങ്കുവെച്ച് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍...
ചെങ്ങന്നൂര്‍; ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുണ്ടായ വിജയത്തില്‍ തന്റെ സന്തോഷം പങ്കുവെച്ച് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് രംഗത്തെത്തി. ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ തന്നെ ശോഭനാ ജോര്‍ജ്ജ് എത്തി. കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന പലയിടങ്ങളിലും സജി ചെറിയാന് അട്ടിമറി വിജയം നേടിയിരിക്കുന്നത് കോണ്ഗ്രസ്സുകാര് കണ്ണുതുറന്ന് കാണട്ടെയെന്നും തന്നെപ്പോലെ രക്തവും ജീവനും നല്കിയവരെയൊക്കെ പുറത്തുകളയുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിന് ഇതായിരിക്കും ജനങ്ങള്‍ കൊടുക്കുന്ന മറുപടിയെന്നും അവര്‍ പറഞ്ഞു. ഇനിയെങ്കിലും അവര്‍ കണ്ണു തുറക്കട്ടെയെന്നും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്നവരെ ബഹുമാനിക്കട്ടെയെന്നും അവരെയൊക്കെ ഉള്ക്കൊള്ളട്ടെയെന്നും ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കട്ടെയെന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.
ചെങ്ങന്നൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടിന്റെ വികസനം ഒരു പ്രധാന ഘടകമാണ്. ഈ ഗവണ്മെന്റിന് സ്വാധീനമുള്ള ഒരു ജനപ്രതിനിധിയായിരിക്കും ചെങ്ങന്നൂരിന് ഏറ്റവും യോജിച്ചത് എന്ന് ഈ നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കി, അതനുസരിച്ച് പ്രവര്‍ത്തിച്ചു. അതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത്തരം വലിയ ഭൂരിപക്ഷത്തിലേക്ക് വരുവാന്‍ സജി ചെറിയാന് കഴിഞ്ഞിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ചെങ്ങന്നൂരിലെ ഇലക്ഷന് പ്രചരണ വേദിയില്‍ ശോഭനാ ജോര്‍ജ്ജിന്റെ സാന്നിദ്ധ്യം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ശ്രദ്ധ നേടിയിരുന്നു.

COMMENTS