തിരുവനന്തപുരം: 'സോളാര്‍' ഉപയോഗിച്ച് അഞ്ചുവര്‍ഷം തന്നെ വേട്ടയാടുകയായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ ...
തിരുവനന്തപുരം: 'സോളാര്‍' ഉപയോഗിച്ച് അഞ്ചുവര്‍ഷം തന്നെ വേട്ടയാടുകയായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ കത്ത് അസാധുവായതോടെ കമ്മീഷന് റിപ്പോര്‍ട്ട് തന്നെ ഇല്ലാതായി. അതിനാല്‍ തന്നെ സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തുടര്‍ നടപടികള്‍ എന്തുതന്നെയായാലും അതില്‍ പരാതിയില്ലെന്നും എന്തുവന്നാലും നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍നിന്ന് സരിതയുടെ കത്തും അനുബന്ധ പരാമര്‍ശങ്ങളും നീക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് ജി. ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടില്‍ സരിതാ നായരുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി റദ്ദു ചെയ്തത്.

COMMENTS