ബെംഗളൂരു: ശനിയാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ രണ്ട് എംഎല്‍എമാരെ ബിജെപി തട്ടിയെടുത്തതായി ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്...
ബെംഗളൂരു: ശനിയാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ രണ്ട് എംഎല്‍എമാരെ ബിജെപി തട്ടിയെടുത്തതായി ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. രണ്ടുിപേരും ബെംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരമെന്നും നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇരുവരും പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു. വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖയിലുള്ളത് ബിജെപി നേതാവ് ജനാര്‍ദ്ദന റെഡ്ഡിയാണെന്നും റെയ്പൂര്‍ റൂറല്‍ എംഎല്‍എയ്ക്കാണ് പണം വാഗ്ദാനം ചെയ്തതെന്നും കോണ്‍ഗ്രസ് പറയുന്നു.
നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. മന്ത്രിസഭ രൂപീകരിക്കാന്‍ എട്ട് എംഎല്‍എമാര്‍ കൂടി വേണം. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
Highlight: Political crisis in Karnataka continues

COMMENTS