കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശ...
കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച സംഭവം പുറത്ത് പറയാതിരിക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി. മര്‍ദ്ദനത്തിനിരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 11 ന് രാത്രി വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ബിജുവിനെ മറ്റൊരു ബിജുവിനെ തേടി വന്ന ഓച്ചിറ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ആളുമാറിയെന്ന് മനസ്സിലായപ്പോള്‍ വിട്ടയയ്ക്കുകയുമായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബിജുവിന് 12 ദിവസം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
സംഭവം പുറത്തറിഞ്ഞ് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ സംഭവം വിവാദമാകുമെന്ന് മനസ്സിലായി പൊലീസുകാരന് പണം വാഗ്ദാനം ചെയ്ത് എത്തുകയായിരുന്നു. എന്നാല്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചിട്ടുണ്ട്. ആള് മാറി മര്‍ദ്ദിച്ച സംഭവം കരുനാഗപ്പള്ളി എ.സി.പി അന്വേഷിക്കുകയാണ്.

COMMENTS