ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ലീഡ് എണ്ണായിരം കടന്നു.
ചെങ്ങന്നൂര്‍: നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂരോഗമിക്കുന്ന ചെങ്ങന്നൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 5000 കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 5167 വോട്ടുകളുടെ ലീഡ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുള്ളത്.
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ ആദ്യ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. മൂന്നാം റൗണ്ടില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. 4012 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലീഡ് ചെയ്യുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് പിന്നോട്ട് പോയില്ല. അതിനിടെ ബി.ജെ.പിയുടെ വോട്ടുകള്‍ കൂടി എല്‍.ഡി.എഫിന് കിട്ടിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി.വിജയകുമാര്‍ രംഗത്തെത്തി.
എന്നാല്‍ നേരത്തെ യു.ഡി.എഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന് പിള്ള ആരോപിച്ചിരുന്നു.
താന്‍ കണക്കുകൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന് പ്രതികരിച്ചത്. എന്തായാലും വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു.
COMMENTS