കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയായ സ...
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പാലക്കാട് ജില്ല വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കടുകുമണ്ണ ഊരിലെ മല്ലന് - മല്ലി ദമ്പതികളുടെ മകനായ മധുവിനെ (27) കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുസംഘമാളുകള്‍ ചേര്‍ന്നു കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരണമടഞ്ഞത്.

COMMENTS