പറവൂര്‍: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്ര...
പറവൂര്‍: വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. പറവൂര്‍ വാരപ്പുഴ മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലും റോഡ് ഉപരോധത്തിലുമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ദേശീയപാത ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകളോട് അസഭ്യം പറയുകയും ചെയ്തു.
എറണാകുളം തൃശ്ശൂര്‍ ദേശീയപാതയില്‍ പൊടുന്നനെയുണ്ടായ ഉപരോധത്തെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു. ബഹളത്തിനിടയില്‍ മകളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
കെ.എസ്.ആര്.ടി.സി ബസില്‍ വന്ന വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ തങ്ങള്‍ പരീക്ഷയ്ക്ക് പോകുകയാണെന്നും കടത്തി വിടണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി അധികം വൈകാതെ തന്നെ അക്രമസംഭവങ്ങള്‍ രൂക്ഷമായെങ്കിലും ഇവരെ നിയന്ത്രിക്കാനോ നീക്കാനോ ആവശ്യമായ പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നതും കൂടുതല്‍ ആക്രമങ്ങള്‍ക്ക് കാരണമായി.

COMMENTS