കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മരണത്തിലുള്ള പൊലീസിന്റെ വാദം പൊളിയുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണ...
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മരണത്തിലുള്ള പൊലീസിന്റെ വാദം പൊളിയുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിനു മുന്‍പുള്ള മൂന്നു ദിവസങ്ങളിലുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതാണ് പൊലീസിന് കുരുക്കാകുന്നത്. ഇതോടെ ശ്രീജിത്തിന് വെള്ളിയാഴ്ചയിലെ സംഘര്‍ഷത്തിലാണ് പരിക്കേറ്റതെന്ന പൊലീസിന്റെ വാദമാണ് പൊളിയുന്നത്. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍വച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്കി.
ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലില്‍വെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി.
ഈ സംഭവത്തില്‍ അന്വേഷണസംഘം ഇന്ന് കൂടുതല്‍ പൊലീസുകാരെ ചോദ്യം ചെയ്യും. മുനമ്പം പൊലീസിന്റെ കസ്റ്റഡി വാഹനത്തിലേക്ക് ശ്രീജിത്തിനെ കൈമാറിയെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്ത വരാപ്പുഴ എസ്.ഐ ഉള്‍പ്പടെയുള്ളവരെയും ചോദ്യം ചെയ്തേക്കും. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോറന്‍സിക് വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
COMMENTS