Search

ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി


ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

12-ാം ക്ലാസ് പുനപ്പരീക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളി. കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി രോഹന്‍ മാത്യുവും ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് ഹര്‍ജി നല്‍കിയത്.

പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ദില്ലിയിലും ഹരിയാനയിലും മാത്രമായി നടത്താനായിരുന്നു നേരത്തെ സി.ബി.എസ്.ഇയുടെ തീരുമാനം. എന്നാല്‍ വ്യാപകമായി ചോദ്യപേപ്പര്‍ ചോരാത്ത സാഹചര്യത്തില്‍ പുന:പരീക്ഷ നടത്തില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും നാഗേശ്വര റാവുവുമാണ് ഈ കേസ് പരിഗണിച്ചത്.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി