പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ 4-2ന് മുക്കി കേരളം ആറാം തവണയും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു കൊല്‍ക്കത്ത: സസ്പെന്‍സ് ത്രില്‍...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ 4-2ന് മുക്കി കേരളം ആറാം തവണയും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു
കൊല്‍ക്കത്ത: സസ്പെന്‍സ് ത്രില്ലര്‍ പോലെ എക്സ്ട്രാ ടൈമിലേക്കും അവിടെ നിന്നു പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങിയ മത്സരത്തില്‍ ബംഗാളിനെ 4-2ന്് മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ വീണ്ടും മുത്തമിട്ടു.
കൊല്‍ക്കത്തില്‍ അവരുടെ തട്ടകത്തില്‍ തന്നെ നേരിട്ടാണ് കേരളം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഫൈനലില്‍ ബംഗാള്‍ അവരുടെ നാട്ടില്‍ തോല്ക്കുന്നതും ആദ്യമാണ്.
ഉറപ്പിച്ച ജയത്തില്‍ നിന്നു മൂന്നു മിനിറ്റ് അകലെ വച്ചാണ് കളി വീണ്ടും മാറിമറിഞ്ഞത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ആദ്യ കിക്ക് അങ്കിത് മുഖര്‍ജി എടുത്തു. ഇതു കേരള ഗോളി മിഥുന് തടുത്തിട്ടു. അതോടെ കേരളം വീണ്ടും പ്രതീക്ഷയോടെ മുന്നിലേക്കു വന്നു.
തുടര്‍ന്ന് കേരളത്തിനായി ആദ്യ കിക്ക് ക്യാപ്ടന് രാഹുല്‍ വി രാജ് എടുത്തു. പന്ത് അനായാസം വലയിലെത്തിച്ചു രാഹുല്‍.
ബംഗാളിനു വേണ്ടി അടുത്ത കിക്ക് എടുത്തത് അങ്കിത് ആയിരുന്നു. കേരള ഗോളി മിഥുന് അതും മിടുക്കോടെ തടുത്തിട്ടു.
അടുത്ത കിക്ക് കേരളത്തിനായി ജിതിന് ഗോപാലന് എടുത്തു അതും ലക്ഷ്യത്തിലെത്തി. ഇതോടെ കേരളം 2-0ന് എന്ന നിലയില്‍ മുന്നിലെത്തി.
ബംഗാളിന്റെ അടുത്ത കിക്ക് എടുത്തത് തീര്‍ത്ഥങ്കര്‍ സര്‍ക്കാര്‍ ആയിരുന്നു. തീര്‍ത്ഥങ്കര്‍ ലക്ഷ്യം കണ്ടതോടെ കളി 2-1 എന്ന നിലയിലായി.
കേരളത്തിനായി അടുത്ത കിക്കെടുത്തത് ജസ്റ്റിനായിരുന്നു. ഇതും ലക്ഷ്യത്തിലെത്തിയിരുന്നു. ബംഗാള്‍ താരം സഞ്ജയന്റെ കിക്ക് തടയാന്‍ കേരള ഗോളിക്കായില്ല.
തുടര്‍ന്നു കേരള വൈസ് ക്യാപ്ടന് സീസണ് കിക്ക് എടുക്കാന്‍ വന്നതോടെ ക്യാപ്ടന് ജിതന്‍ മുര്‍മു തന്നെ ഗോളിയെ മാറ്റി ഗോള്‍ വല കാക്കാനെത്തി. ഗോളിയെ മാറ്റിക്കൊണ്ടുള്ള നീക്കം ലക്ഷ്യം കണ്ടെത്തിയില്ല. മുര്‍മുവിനെ നോക്കുകുത്തിയാക്കി നിറുത്തി കേരളം പതിനാലു വര്‍ഷത്തിനു ശേഷം ആറാം കിരീടം സ്വന്തമാക്കുന്ന കാഴ്ചയാണ് അപ്പോള്‍ കാണാനായത്.
ബംഗാളിനെ 2-1ന് കീഴടക്കി കേരളം പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫിയില്‍ വീണ്ടും മുത്തമിട്ട നിമിഷം കാണികള്‍ നെഞ്ചിടിപ്പോടെയാണ് കണ്ടിരുന്നത്.
പത്തൊന്‍പതാം മിനിറ്റിലായിരുന്നു കേരളത്തിന്റെ മുന്നേറ്റം ആദ്യം സാര്‍ത്ഥകമായത്. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കേരളം ഗോള്‍ സ്വന്തമാക്കുകയായിരുന്നു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ് കൊടുത്ത പന്തുമായി കുതിച്ച ജിതിന് എം.എസിന് ലക്ഷ്യം കാണുകയായിരുന്നു. മനോഹരമായ നീക്കത്തിലൂടെ ബംഗാളിന്റെ ഗോള്‍ കീപ്പറെ കടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
വിജനമായ ഗാലറികളെ സാക്ഷിനിറുത്തിയായിരുന്നു കളി. തുടക്കം മുതല്‍ ബംഗാള്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. നിരവധി അവസരങ്ങള്‍ കൈവന്നുവെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ ആതിഥേയര്‍ക്കായില്ല. തീര്‍ത്ഥങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞു കളിച്ചിട്ടും ബംഗാളിന് അവസരങ്ങള്‍ മുതലെടുക്കാനായില്ല.
കേരളത്തിന് 68ാം മിനിറ്റിലാണ് ബംഗാള്‍ മറുപടി കൊടുത്തത്. രാജന് ബര്‍മന്റെ അളന്നു മുറിച്ച ക്രോസ് മനോഹരമായ നീക്കത്തിലൂടെ ജിതേന്‍ മുര്‍മു വലയ്ക്കുള്ളിലാക്കുകയായിരുന്നു.
തുടര്‍ന്ന് 112 ാം മിനിറ്റില്‍ കേരള ഗോളിയെ ഇടിച്ചു വീഴ്ത്തിയ ബംഗാളി താരം രജോന്‍ ബര്മന് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടിവന്നു. ഇതിനു പിന്നാലെ, വിബിന് തോമസിലൂടെ കേരളം രണ്ടാം ഗോള്‍ അടിച്ചു കളി വരുതിയിലാക്കി.
പക്ഷേ, തൊട്ടു പിന്നാലെ കേരളം തന്നെയുണ്ടാക്കിയ പിഴവിലൂടെ 126 ാം മിനിറ്റില്‍ തീര്‍ത്ഥങ്കര്‍ ബംഗാളിനായി അടുത്ത ഗോള്‍ സ്കോര്‍ ചെയ്തതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടന്നത്.
ഒമ്പതാം മിനിറ്റില്‍ സീസണെടുത്ത ഫ്രീ കിക്ക് കേരളത്തിനു കിട്ടിയ നല്ല അവസരമായിരുന്നു. പക്ഷേ, ലക്ഷ്യം കാണാതെപോയി ആ പന്ത്.
മുപ്പത്തിനാലാം മിനിറ്റില്‍ അഫ്ദലിന്റെ ക്രോസില്‍ ജിതിന് കിട്ടിയത് ഗംഭീര അവസരമായിരുന്നു. പക്ഷേ, പന്ത് കണക്ട് ചെയ്യാനാവാതെ പോയതുകൊണ്ട് ആ അവസരം കേരളം നഷ്ടപ്പെടുത്തി.
അഞ്ചു മിനിറ്റിന് ശേഷം വീണ്ടും കേരളത്തിന് നല്ലൊരു അവസരം കിട്ടി. ഇക്കുറി അഫ്ദല്‍ പന്ത് പെനാല്‍റ്റി ബോക്സില്‍ നിന്നു പുറത്തേയ്ക്കടിക്കുകയായിരുന്നു.
പിന്നീട്, നാല്പത്താറാം മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കെ, ജിതിനും അഫ്ദലും ആശയക്കുഴപ്പത്തില്‍ പെട്ട് ലക്ഷ്യം കാണാതെ പോയി.
സെക്കന്‍ഡുകള്‍ക്കകം തീര്ത്ഥങ്കറുടെ പാസില്‍ ജിതേന്‍ മുര്‍മു അപകടകരമായ നീക്കം നടത്തിയെങ്കിലും കേരള പ്രതിരോധത്തില്‍ തട്ടി ആ നീക്കം പൊലിയുകയായിരുന്നു.
Keywords: Kerala, Football, Santhosh Tropy
COMMENTS