കൊച്ചി: കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിലുള്ള തന്റെ ശക്തമായ പ്രതിഷേധം നടന് ജയസൂര്യ ഫ...
കൊച്ചി: കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിലുള്ള തന്റെ ശക്തമായ പ്രതിഷേധം നടന് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിട്ട് വ്യക്തമാക്കി. തൂക്കി കൊല്ലണം അവരെ എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ചയോളം എട്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ഈ സംഭവം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
COMMENTS