കൊച്ചി: വിവരാവകാശ രേഖ പ്രകാരം സംസ്ഥാന പൊലീസില്‍ 195 എസ്.ഐമാരും 8 സി.ഐമാരും ഉള്‍പ്പെടെ 1129 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്...
കൊച്ചി: വിവരാവകാശ രേഖ പ്രകാരം സംസ്ഥാന പൊലീസില്‍ 195 എസ്.ഐമാരും 8 സി.ഐമാരും ഉള്‍പ്പെടെ 1129 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. ഡി.ജി.പി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ച് പേരുള്ള സമിതിയാണ് 2011 ലെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നടപടിയൊന്നുമില്ലാതെ സര്‍വ്വീസില്‍ തന്നെ തുടരുകയാണ്.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ക്രമിനില്‍ കേസ് പ്രതികളായുള്ളത്. വരാപ്പുഴയില്‍ യുവാവിന്റേത് ഉള്‍പ്പെടെ സംസ്ഥാനത്ത് പോലീസ് കസ്റ്റഡി മരണത്തെക്കുറിച്ചുള്ള പരാതികള്‍ ഉയരുമ്പോഴാണ് പൊലീസിലെ ക്രമിനല്‍ കേസ് പ്രതികളുടെ പട്ടിക പുറത്ത് വരുന്നത്.
2018 ഫെബ്രുവരിയിലാണ് പൊലീസ് സമിതി ഏറ്റവും ഒടുവില്‍ യോഗം ചേര്‍ന്ന് കേസുകള്‍ പരിശോധിച്ചത്. ക്രമിനില്‍ കേസുകളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥും സുരക്ഷിതരാണെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
COMMENTS