കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ആര്‍ക്കു ചെയ്യണം എന്ന കാര്യം ചര്‍ച്ച ചെയ്യാനായി കേരളാ കോണ്‍ഗ്രസ് നേതൃയോഗം ഞായറാഴ്ച കോട്...
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ആര്‍ക്കു ചെയ്യണം എന്ന കാര്യം ചര്‍ച്ച ചെയ്യാനായി കേരളാ കോണ്‍ഗ്രസ് നേതൃയോഗം ഞായറാഴ്ച കോട്ടയത്ത് നടക്കും.
എന്നാല്‍ കേരള കോണ്‍ഗ്രസ്സുമായി സഹകരിച്ചാണ് ചെങ്ങന്നൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ഡി. വിജയകുമാര്‍ പറഞ്ഞു. മണ്ഡലത്തിലെ തിരുവന് വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗമാണ് ഇപ്പോള്‍ പ്രസിഡന്റ്.
നിലവില്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന സ്വാധീനമൊന്നും കേരള കോണ്‍ഗ്രസിനില്ല. സി.പി.ഐയുടെ എതിര്‍പ്പു മൂലം ഇടത് മുന്നണി പ്രവേശനം പ്രതിസന്ധിയിലായതോടെ കേരള കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. കെ.എം മാണിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ തല്ക്കാലം ആരേയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

COMMENTS