സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവച്ച, സിബിഎസ്ഇ പന്ത്രണ്ടാം കഌസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവച്ച, സിബിഎസ്ഇ പന്ത്രണ്ടാം കഌസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തും. പത്താംക്ലാസ് കണക്ക് പരീക്ഷ ഡല്‍ഹിയിലും, ഹരിയാനയിലും മാത്രമേ വീണ്ടും നടത്തുകയുള്ളൂ.
കണക്കു പരീക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആവശ്യമെങ്കില്‍ ജൂലായില്‍ കണക്കു പരീക്ഷ നടത്തുമെന്നും ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.
രാജ്യത്തിനു പുറത്ത് പുനഃപരീക്ഷ ഉണ്ടാവില്ല. ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ വ്യത്യസ്ത ചോദ്യപേപ്പറാണ് കൊടുത്തത്. അതു ചോര്‍ന്നിട്ടില്ലാത്തതിനാല്‍ പുനഃപരീക്ഷ ആവശ്യമില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
ചോദ്യം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
പന്ത്രണ്ടിലെ സാമ്പത്തിക ശാസ്ത്രം, പത്താം ക്ലാസിലെ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം, പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്രം ചോദ്യ പേപ്പറുകളും ചോര്‍ന്നതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. പ്രതിഷേധക്കാരെ ഭയന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറുടെ വീട്ടു പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ചോദ്യ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ വീണ്ടും നടത്തുമെന്ന വാര്‍ത്ത ഗള്‍ഫിലുള്ള ഇന്ത്യക്കാരെ വിഷമവൃത്തത്തിലാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞുടന്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ ടിക്കറ്റ് ബുക്കുചെയ്തിരുന്നവരാണ് വെട്ടിലായത്. ഗള്‍ഫ് വാസം മതിയാക്കി മടങ്ങുന്ന നിരവധി പേരെയും ഇതു വലച്ചു. ഇതിനിടെയാണ്, ദിവസങ്ങള്‍ക്കു ശേഷം ഗള്‍ഫില്‍ പരീക്ഷയില്ലെന്നു പറയാന്‍ അധികൃതര്‍ക്കു വിവേകമുദിച്ചത്.

COMMENTS