തിരുവനന്തപുരം: കുട്ടികെള തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ച് വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിനെ നാട്ടുകാര്‍ ക്രൂ...
തിരുവനന്തപുരം: കുട്ടികെള തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ച് വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കുറെക്കാലമായി നാഗര്‍കോവിലിലായിരുന്നു താമസം.
രണ്ടു ദിവസമായി തിരുവനന്തപുരത്ത് എത്തിയ സ്വന്തമായി ആരുമില്ലാത്ത ഇവര്‍ വലിയതുറ കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടക്കുമ്പോഴാണ് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
പെണ്‍വേഷം കെട്ടി കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ ഇറങ്ങിയ സംഘത്തിലെ അംഗമെന്ന് പറഞ്ഞാണ് ഇവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഇവരുടെ മൊബൈല്‍ ഫോണും നാട്ടുകാര്‍ പിടിച്ചുവാങ്ങി.
സംഭവമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും അവര്‍ക്ക് കടുത്ത മര്‍ദ്ദനമേറ്റിരുന്നു. പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് നാട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തില്ല.
COMMENTS