കൊച്ചി: നടന് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന് വീണ്ടുമെത്തുന്നു. ശ്രീനിവാ...
കൊച്ചി: നടന് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന് വീണ്ടുമെത്തുന്നു.
ശ്രീനിവാസന്റെ മകന് ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്ഡ്രാമയിലാണ് തളത്തില്‍ ദിനേശന് വീണ്ടുമെത്തുന്നത്. ഇത്തവണ തളത്തില്‍ ദിനേശനാകുന്നത് നിവിന്‍ പോളിയാണ്. നയന്‍താരയാണ് നായിക ശോഭയായെത്തുന്നത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്ക് ശേഷമാണ് നിവിന്‍ തളത്തില്‍ ദിനേശനായി എത്തുന്നതെന്ന് നടന് അജു വര്‍ഗ്ഗീസ് അറിയിച്ചു.
മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
COMMENTS