ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുജ്വാനിയില് സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുജ്വാനിയില് സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എന്‍.ഐ.എ അന്വേഷിക്കാന്‍ തീരുമാനമായി.
വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഇത്രയും ദൂരം വന്നതാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. പ്രാദേശിക പിന്തുണ ലഭിക്കാതെ ഇത് അസാധ്യമാണെന്നാണ് നിഗമനം.
ഫെബ്രുവരി പത്തിനാണ് സുജ്വാനില് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ഉണ്ടായത്. പട്ടാളക്കാരുടെ ബങ്കിലേക്കാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സൈനികരടക്കം ഏഴു പേര് കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ ക്യാമ്പില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ജമ്മു ഐ.ജി എസ്.ഡി ജംവാല്‍ വ്യക്തമാക്കി.
COMMENTS