റായ്പൂര്‍: ഛത്തീസ്ഗഡ്ഡിലെ മാവോയിസ്റ്റ് കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ സുരക്ഷാസേന വന്‍ ആയുധശേഖരവും സി.ആര്.പി.എഫ് ജവാന്മാരുടെ ബുള്ളറ്റ് പ...
റായ്പൂര്‍: ഛത്തീസ്ഗഡ്ഡിലെ മാവോയിസ്റ്റ് കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ സുരക്ഷാസേന വന്‍ ആയുധശേഖരവും സി.ആര്.പി.എഫ് ജവാന്മാരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെടുത്തു. സുഖ്മ ജില്ലയിലാണ് റിസര്‍വ് ഗാര്‍ഡും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്.
സേന ഇവിടെ എത്തും മുന്‍പ് മാവോയിസ്റ്റുകള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ക്യാമ്പിലെ ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഡിറ്റനേറ്ററുകള്‍, ജെലാറ്റിന്‍ റോഡുകള്‍, ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍, ബാറ്ററികള്‍, വയറുകള്‍ എന്നിവയ്ക്കൊപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെടുത്തത്.
COMMENTS