തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലും പെന്ഷന് പ്രതിസന്ധിയിലേക്കെന്ന് സൂചന. പെന്ഷന് കൊടുക്കാനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് അഞ്ചു വര്‍ഷമാ...
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലും പെന്ഷന് പ്രതിസന്ധിയിലേക്കെന്ന് സൂചന. പെന്ഷന് കൊടുക്കാനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് അഞ്ചു വര്‍ഷമായി കെ.എസ്.ഇ.ബി പണംഅടയ്ക്കുന്നില്ല.
ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാമെന്ന് കാണിച്ച് ചെയര്മാന് ജീവനക്കാരുടെ സംഘടനകള്‍ക്ക് കത്തയച്ചു.
2013 ലാണ് പെന്‍ഷനു വേണ്ടി കെ.എസ്.ഇ.ബി ട്രസ്റ്റ് രൂപീകരിച്ചത്. അന്നത്തെ കണക്കനുസരിച്ച് പെന്‍ഷനുവേണ്ടി വേണ്ടത് 12,500 കോടി രൂപ. ഇതില്‍ 8000 കോടി കെ.എസ്.ഇ.ബിയും 4500 കോടി സര്‍ക്കാരും നല്‍കണമെന്നായിരുന്നു കരാര്‍. അതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.
എന്നാല്‍ കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടണമെന്ന നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന് അംഗീകരിച്ചിട്ടില്ല. ദിവസേനയുള്ള വരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ പെന്ഷന് കൊടുക്കുന്നത്. അതിനും കമ്മീഷന് എതിരാണ്.
COMMENTS