പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ബിഡിജെഎസ്. ബിജെപിയുടെ മുന്നേറ്റം പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാ...
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ബിഡിജെഎസ്. ബിജെപിയുടെ മുന്നേറ്റം പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറ്റയ്ക്കു മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചത് ബിഡിജെഎസുമായുള്ള സഖ്യമാണെന്നാണ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍, ഇലക്ഷനു ശേഷം അര്‍ഹമായ പരിഗണന ബിജെപി നല്‍കിയില്ലെന്നാണ് ബിഡിജെഎസ് കരുതുന്നത്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും ആറായിരം വോട്ടുകളാണ് ബിജെപിക്കു കിട്ടിയത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് 42,000 വോട്ടുകള്‍ നേടാനായി. അധിക വോട്ട് തങ്ങളുടെ സഹായത്തോടെയാണ് നേടിയതെന്നാണ് ബിഡിജെഎസ് പ്രാദേശിക നേതൃത്വത്തിന്റെ വാദം.
എസ്എന്‍ഡിപി യോഗം ബിജെപി സഖ്യം ഉപേക്ഷിച്ച് ഇപ്പോള്‍ ഇടതുമുന്നണിയോടാണ് ചേര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍, ബിഡിജെഎസ് നേതൃത്വം ഇതുവരെ മനസ്സു തുറന്നിട്ടില്ല.
കേരളത്തിലാകമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍
ബിജെപിക്ക് വന്‍മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് തങ്ങളുമായുള്ള സഖ്യം കൊണ്ടാണെന്ന് ബിഡിജെഎസ് നേതൃത്വം കരുതുന്നു.
അതിനു പ്രത്യുപകാരമായി കേന്ദ്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇതുണ്ടാവാത്ത സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായിരിക്കുന്നത്.
Keywords: BDJS, Chengannur by poll, election, BJP

COMMENTS