തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെയുള്ള ഐ.എം.എയുടെ മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു. മെഡിക്കല്‍ കമ്മീഷന് ബില്‍ ലോ...
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെയുള്ള ഐ.എം.എയുടെ മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു.
മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിലാണ് ഈ തീരുമാനമുണ്ടായത്.
രാജ്ഭവന് മുന്നിലെ അനിശ്ചിതകാല നിരാഹാരവും ഐ.എം.എ അംഗങ്ങള്‍ അവസാനിപ്പിച്ചു.
ആയുര്‍വേദം, സിദ്ധ, ഹോമിയോ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് പാസായാല്‍ അലോപ്പതി ചികിത്സയ്ക്ക് അനുമതി നല്കുന്ന മെഡിക്കല്‍ കമ്മീഷന്റെ ബില്ലില്‍ ഇന്ന് ലോക്സഭയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു.
COMMENTS