അടിമാലി: ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതിക്കു സ്റ്റേഷന് ഓഫീസറുടെ മൂന്നാംമുറ പ്രയോഗം. അടിമാലി പൊലീസ് സ്റ്റേഷനില്‍ മാധ...
അടിമാലി: ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതിക്കു സ്റ്റേഷന് ഓഫീസറുടെ മൂന്നാംമുറ പ്രയോഗം. അടിമാലി പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് വേദന കൊണ്ടുവ നിലവിളിച്ച പ്രതിയോട് നിര്‍ത്താതെ ചാടാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു.
തട്ടിപ്പുകേസില്‍ അറസ്റ്റിലായ എറണാകുളം മുനമ്പം കുഴിപ്പിള്ളിയില്‍ തലമുറ്റത്ത് ടിന്റോ മോനെയാണ് മര്‍ദ്ദിച്ചത്.
തട്ടിപ്പുകേസ് അറിയിക്കാനാണ് പൊലീസ് സ്റ്റേഷനില്‍ അടിമാലി സിഐ പത്രസമ്മേളനം വിളിച്ചത്. പതിനഞ്ചോളം മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനെത്തി. അതിനുശേഷം കാമറ ഓഫ് ചെയ്യാന്‍ മാധ്യപ്രവര്‍ത്തകരോട് സ്റ്റേഷന് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നിലത്തിരുന്ന പ്രതിയുടെ പുറത്തും മുതുകിലും സ്റ്റേഷന് ഓഫീസര്‍ കാല്‍മുട്ടുകൊണ്ട് ഇടിച്ചു. വേദന കൊണ്ട് പുളഞ്ഞ പ്രതിയോട് നിര്‍ത്താതെ ചാടാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതി ചെയ്ത ക്രൂരത കേട്ടപ്പോള്‍ സഹിക്കാന്‍ കഴിയാതെ മര്‍ദ്ദിച്ചതാണെന്നാണ് സ്റ്റേഷന് ഓഫീസറുടെ വിശദീകരണം. സ്റ്റേഷന് ഓഫീസറുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Keywords: Kerala. Police

COMMENTS