Search

ചൈന അനുകൂല പ്രസംഗം: കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് ബിജെപി, ചൈനീസ് സഹായം കിട്ടുന്നതായി സംശയമെന്ന് ആരോപണം

തിരുവനന്തപുരം: ചൈനയെ അനുകൂലിച്ചു സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് ബിജെപി. ഇഅതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കുകയും ചെയ്തു.

അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ചൈനയെ ഇന്ത്യ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ്  കോടിയേരി കായംകുളത്ത് പ്രസംഗിച്ചത്. ഇത് രാജ്യദ്രോഹമാണെന്നാണ് ബിജെപിയുടെ ആരോപണം.

ചൈനയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും അധികം ഭീഷണി നേരിടുന്നതെന്ന് കരസേന മേധവി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷമാണ് കോടിയേരിയുടെ പ്രസ്താവന ഉണ്ടായത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ നീക്കമാണ്. ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു.

ആഭ്യന്തരമന്ത്രി, എംഎല്‍എ തുടങ്ങിയ ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നയാള്‍ നടത്തിയ പ്രസ്താവന അതീവഗുരുതരമാണ്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി പരാതിയില്‍ ആവശ്യപ്പെടുന്നത്.

ചൈനയില്‍ നിന്നും സിപിഎമ്മിനു സഹായം കിട്ടുന്നതായും സംശയമുണ്ടെന്ന് ബിജെപി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


Keywords: BJP, CPM, Kerala, Politics, Kodiyeri Balakrishnan, china



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ചൈന അനുകൂല പ്രസംഗം: കോടിയേരിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് ബിജെപി, ചൈനീസ് സഹായം കിട്ടുന്നതായി സംശയമെന്ന് ആരോപണം