കൊച്ചി: ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്, കേസ് റദ്ദാക്കാനായി പരാതിക്കാരി ഹൈക്കോടതിയില്‍ ഫയല്‍...
കൊച്ചി: ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്, കേസ് റദ്ദാക്കാനായി പരാതിക്കാരി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജി പിന്‍വലിച്ചു. ഇതോടെ, ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലായി.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ഉച്ചയ്ക്ക് ശേഷം അറിയിക്കാമെന്ന് വാദിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. അതുപോലെ തന്നെ ഉച്ചയ്ക്ക് ശേഷം കോടതി കൂടിയപ്പോള്‍ പരാതിക്കാരി ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കണം എന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിന് തൊട്ടു മുന്‍പാണ് ഇങ്ങനെ ഒരു നീക്കം നടന്നത്.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിക്ക് മന്ത്രി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇത് അധികാര ദുര്‍വിനിയോഗമാണ് എന്നും കക്ഷി ചേര്‍ന്നവര്‍ വാദിച്ചു.
എന്നാല്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായാല്‍ കേസ് തന്നെ നിലനില്‍ക്കില്ല എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.
Keywords: AK Saseendran, Case, Crime, Mangalam Channel
COMMENTS