മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്. സണ്ണി ലിയോണ്‍ 150 ദിവസത്തെ ഡേറ്റാണ് കൊടുത്തിരിക്കുന്നത് ക...
- മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്. സണ്ണി ലിയോണ്‍ 150 ദിവസത്തെ ഡേറ്റാണ് കൊടുത്തിരിക്കുന്നത്
കൊച്ചി : പോണ് സ്റ്റാറില്‍ നിന്ന് ബോളിവുഡിലെ വിലപിടിപ്പുള്ള നടിയായി മാറിയ സണ്ണി ലിയോണ്‍ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു.
തമിഴ് സംവിധായകനായ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്. ചിത്രത്തിനു പേരിട്ടിട്ടില്ല. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.
സണ്ണി ലിയോണ്‍ ചിത്രത്തിനു വേണ്ടി 150 ദിവസത്തെ ഡേറ്റാണ് കൊടുത്തിരിക്കുന്നത്. നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിനു വേണ്ടി സണ്ണി കളരിപ്പയറ്റും കുതിരസവാരിയും അഭ്യസിക്കുകയാണ്. സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസാണ് ചിത്രത്തിന്റെ അണിയറക്കാര്‍. പൊന്‍സെ സ്റ്റീഫനാണ് നിര്‍മാതാവ്.
ബാഹുബലി, യന്തിരന് 2 സിനിമകളില്‍ ഗ്രാഫിക്സ് ചെയ്ത സംഘമാണ് ഈ ചിത്രത്തിനു ഗ്രാഫിക് ജോലികള്‍ നോക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്. ചാലക്കുടിയാണ് ലൊക്കേഷന്‍. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
Keywords: Sunny Leone, Movie, Malayalam, Vadivudayan
COMMENTS