കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ച അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടന് ദിലീപിന് സമന്‍സ് അ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ച അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടന് ദിലീപിന് സമന്‍സ് അയച്ചു. ഡിസംബര്‍ 19 ന് ദിലീപ് കോടതിയില്‍ ഹാജരാകണം.
ചൊവ്വാഴ്ച കുറ്റപത്രം സ്വീകരിച്ച കോടതി തുടര്‍നടപടികളുടെ ഭാഗമായി സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. പൊലീസിന് സമന്‍സ് കൈമാറിയത് ബുധനാഴ്ചയാണ്.
കേസില്‍ 12 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒമ്പതും പത്തും പ്രതികളായ സുനില്‍ മേസ്തിരി, വിഷ്ണു എന്നിവര്‍ക്കും സമന്‍സ് അയച്ചു.
19 ന് എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. കുറ്റപത്രത്തിന്റെ പകര്‍പ്പ് അന്ന് എല്ലാ പ്രതികള്‍ക്കും നല്‍കും. തുടര്‍ന്ന് കേസ് വിചാരണയ്ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയ്ക്കു കൈമാറും.
Keywords: Court, Summons notice, actress abduction case, Dileep, crime
COMMENTS