തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരില്‍ ഇനി തിരിച്ചറിയുവാനുള്ള മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്ര...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരില്‍ ഇനി തിരിച്ചറിയുവാനുള്ള മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണിച്ച നിലയിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇതുവരെ 16 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം രാത്രിയില്‍ പോലും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം പെട്ടെന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
16 മൃതദേഹങ്ങളില്‍ ആറെണ്ണം മാത്രമാണ് തിരിച്ചറിഞ്ഞത്. 10 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.
അതിനിടെ കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരത്തു മാത്രം 201 പേര് തിരിച്ചെത്താനുണ്ട്. ഇതില്‍ 108 മത്സ്യത്തൊഴിലാളികള്‍ ചെറപവള്ളങ്ങളില് കടലില്‍ പോയവരാണ്.
Keywords: Ockhi cyclone, Disaster, Death, Kerala
COMMENTS