ന്യൂഡല്‍ഹി: കശ്മീരിലെ പാംപോറയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര് മരിച്ചു. രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. സ...
ന്യൂഡല്‍ഹി: കശ്മീരിലെ പാംപോറയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര് മരിച്ചു. രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഒരാള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ തുടരുന്നത്.
കൂടുതല്‍ പേരുണ്ടെങ്കില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.
ഇന്ന് രാവിലെ സി.ആര്.പി.എഫ് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം ഈ സംഘടനയുടെ ഒരു കമാന്ററെ സൈന്യം വധിച്ചിരുന്നു. അതിന്റെ പ്രതികാര നടപടിയാണ് ഇപ്പോള്‍ ഉണ്ടായതെന്ന് സൈന്യം വിലയിരുത്തുന്നു.
COMMENTS