ഗുരുഗ്രാം: റയാന് ഇന്റര്‍നാണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പ്രതിസ്ഥാനത്തു നിര്‍ത്തിയ ബസ് കണ്ടക്ടര്‍ അശോക...
ഗുരുഗ്രാം: റയാന് ഇന്റര്‍നാണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പ്രതിസ്ഥാനത്തു നിര്‍ത്തിയ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പൊലീസിനും സ്കൂള്‍ മനേജ്മെന്റിനും എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.
സംഭവത്തില്‍ പൊലീസും സ്കൂള്‍ മാനേജ്മെന്റും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയായിരുന്നു. ഇതിനായി പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും അശോക് കുമാര്‍ പറഞ്ഞു.
ഹരിയാന പൊലീസിനും സ്കൂള്‍ മാനേജ്മെന്റിനും എതിരെ വെള്ളിയാഴ്ച അശോക് കുമാര്‍ കേസ് ഫയല്‍ ചെയ്തു.
മയക്കുമരുന്ന് നല്‍കിയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കുറ്റംസമ്മതം നടത്തിച്ചതെന്ന് അശോക് കുമാറിന്റെ അഭിഭാഷകന് ആരോപിച്ചു. സിബി എ നടപടികള്‍ അവസാനിക്കുമ്പോള്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അഭിഭാഷകന് പറഞ്ഞു.
2017 സെപ്റ്റംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന് സ്കൂളിലെ വിദ്യാര്‍ത്ഥി പ്രദ്യുമന് ഠാക്കൂറിനെ സ്കൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്കൂളിലെ വാഷ് റൂമില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
കേസ് അന്വേഷിച്ച ഹരിയാന പൊലീസ് സ്കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പ്രതിയാക്കുകയായിരുന്നു.
കേസ് ഏറ്റെടുത്ത സിബിഐ അശോക് കുമാറിനെ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നു എന്നു കണ്ടെത്തി. സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിയെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
Keywords: Ryan school murder case, Police, Haryana, Arrest, CBI

COMMENTS