BREAKING NEWS
Search

ജയയുടെ ആര്‍കെ നഗറില്‍ മാറ്റിവച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്, രണ്ടില പോയതോടെ വിമതനായി ദിനകരന്‍


ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തമിഴ്‌നാട്ടിലെ ആര്‍. കെ നഗര്‍ നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടത്തും.



24നാണ് വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 31നകം നടത്തണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

ജലളിത കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അന്തരിച്ചത്. ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതും ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ ഇലക്ഷന്‍ കമ്മിഷന് കൈക്കൂലി കൊടുക്കാന്‍ പോയതും തിരഞ്ഞെടുപ്പു തന്നെ റദ്ദാക്കാന്‍ കാരണമായി.

എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ രണ്ടില  ഒ.പനീര്‍ശെല്‍വം-ഇ.പളനിസാമി പക്ഷത്തിന് അനുവദിച്ച് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവായിട്ടുണ്ട്. ചിഹ്നമില്ലെങ്കിലും വിമതനായി മത്സരിക്കുമെന്ന് ടിടിവി ദിനകരന്‍ വ്യക്തമാക്കി.

ആര്‍ കെ നഗറില്‍ ഒരു ലക്ഷത്തോളം വ്യാജവോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും ഈ പ്രശ്‌നം പരിഹരിക്കാതെ വോട്ടെടുപ്പ് നടത്തരുതെന്നും പ്രതിപക്ഷ കക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജയയുടെ ആര്‍കെ നഗറില്‍ മാറ്റിവച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്, രണ്ടില പോയതോടെ വിമതനായി ദിനകരന്‍