ന്യൂഡല്‍ഹി: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലെ വിചാരണ കഴിയും വരെ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി....
ന്യൂഡല്‍ഹി: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലെ വിചാരണ കഴിയും വരെ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നു സുപ്രീം കോടതിയും.
കേരളത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കൃഷ്ണദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായിരിക്കുന്നത്.
ഈ കേസില്‍ നേരത്തെ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി വ്യവസ്ഥ വച്ചത്. ഇതു മാറിക്കിട്ടാനാണ് ഇപ്പോള്‍ കൃഷ്ണദാസ് കോടതിയില്‍ പോയത്.
അതീവ ഗുരുതരമായ കേസാണെന്നും അന്വേഷണമല്ല, വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും കോടതി പ്രത്യേകം ഓര്‍മിപ്പിച്ചു.
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ മടിക്കുന്ന സിബിഐയെ സുപ്രീംകോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതെന്നു സിബിഐ പരിശോധിച്ചോ എന്നും കോടതി ചോദിച്ചു.
ഒരു കാരണവുമില്ലാതെ കേസ് സിബിഐക്ക് വിടില്ലെന്നും എങ്കിലും കേസ് സിബിഐക്ക് വിട്ടതിന്റെ കാര്യം വ്യക്തമാക്കണമെന്നും എന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് ഡിജിപിയുടെ അവലോകന റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ചയാണ് കേസ് ഇനി പരിഗണിക്കുന്നത്.
Keywords: Krishnadas, Nehru College, Jishnu Pranoy
COMMENTS