സേലം: എല്ലായിപ്പോഴും തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. ഹാദിയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയവും സംരക്ഷണം നല്‍കുമെന്ന് സേലം ഡിസിപി സു...
സേലം: എല്ലായിപ്പോഴും തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. ഹാദിയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയവും സംരക്ഷണം നല്‍കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി പറഞ്ഞു.
ഭര്‍ത്താവ് ഷെഫിന് ജഹാനെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് സമ്മതിച്ചതായും ഹാദിയ അറിയിച്ചു.
ഷെഫിന് ജഹാന് ഹാദിയയെ കാണാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ഡിസിപി പറഞ്ഞു. അച്ഛന് ഹാദിയയെ കാണാന്‍ തടസ്സമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം ഏഴു മണിയോടെയാണ് ഹാദിയ സേലത്തെ ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരില്‍ എത്തിയ ശേഷം റോഡുമാര്‍ഗം സേലത്തെത്തുകയായിരുന്നു.
സേലത്തേക്കുള്ള യാത്രയില്‍ കേരള പൊലീസാണ് ഹാദിയയ്ക്ക് സുരക്ഷയൊരുക്കിയത്. കോളേജില്‍ സുരക്ഷാ ചുമതല തമിഴ്നാട് പൊലീസിനാണ്.
Keywords: Hadiya case, Shafin Jahan, Selam, Police

COMMENTS