തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതി ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു കൈമാ...
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതി ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു കൈമാറി. നടപടി തിടുക്കത്തിലുണ്ടാവില്ലെന്നാണ് സൂചന. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭ നവംബര്‍ ഒമ്പതിനു ചര്‍ച്ച ചെയ്തതിനു ശേഷം കേസെടുത്താല്‍ മതിയെന്നാണ് ധാരണ.
മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. മുമ്പ് നടന്ന അന്വേഷണം തൃപ്തികരമല്ല, പാളിച്ചയുണ്ട്. തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നു, സരിത പരാതിയില്‍ പറയുന്നു.
പെിതൃതുല്യനാണെന്ന് തന്നെക്കൊണ്ട് പറയിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച് സോളാര്‍ കമ്മിഷനുമായി സഹകരിക്കേണ്ടെന്നും കമ്മിഷനെതിരെ കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
ടീം സോളാര്‍ തകരാന്‍ കാരണം ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതാണ്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സോല്യൂഷന്‍സിന്റെ ഉപഭോക്താക്കളില്‍ നിന്നും മെഗാ പവര്‍ പ്രൊജക്ടുകളുടെ ഇന്‍വെസ്റ്റ്മെന്റില്‍ നിന്നുമുള്ള മൂന്നു കോടി രൂപ ശാലു മേനോന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വീടുപണിക്കുമായി ഉപയോഗിച്ചു. അതില്‍ നിന്ന് പണം ആര്യാടന് മുഹമ്മദും എപി അനില്‍ കുമാറും വാങ്ങിയതായി സരിത ആരോപിക്കുന്നു.
പ്രൊജക്ടറുകള്‍ക്കും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങിയിട്ടില്ല. എന്നാല്‍, സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര് ശരീരികമായി ഉപയോഗിച്ചത്. ഒടുവില്‍ താന്‍ മാത്രം ബലിയാടായെന്നും സരിതയുടെ കത്തിലുണ്ട്.
എം.എന്‍.ആര്.ഇ, അനര്‍ട്ട് എന്നിവയുടെ അംഗീകാരം നല്കാന് ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ ആവശ്യപ്പെട്ടു. ഒരു കോടി പത്തുലക്ഷം രൂപ ഡല്‍ഹിയില്‍ എത്തിച്ചു. മുപ്പത് ലക്ഷം രൂപ തോമസ് കുരുവിള വഴി തിരുവനന്തപുരത്തും നല്കി.
പണം വാങ്ങിയ ഉമ്മന്‍ ചാണ്ടി പ്രതിയായില്ലെന്നും സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകും എന്നതിനാല്‍ പൊലീസും ജുഡിഷ്യറിയും ഒത്തുകളിക്കുകയായിരുന്നെന്നും സരിത കത്തില്‍ ആരോപിക്കുന്നുണ്ട്.
ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസീന്‍ കൈമാറിയ പരാതി സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിക്കും. അതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്നാണ് സൂചന.
Tags: SarithaSNair, SolarCase, ChiefMinister, PinarayiVijayan, Kerala, OommenChandy

COMMENTS