ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്ന നേതാവിന്റെ മകന് തന്നെ മാനഭംഗപ്പെടുത്തിയെന്നും അരുതാത്ത ഇടപാടുകള്‍ക്ക് ഇടനിലക്കാരിയാക്കിയെന്നുമാണ് സ...
ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്ന നേതാവിന്റെ മകന് തന്നെ മാനഭംഗപ്പെടുത്തിയെന്നും അരുതാത്ത ഇടപാടുകള്‍ക്ക് ഇടനിലക്കാരിയാക്കിയെന്നുമാണ് സരിത പുതിയ പരാതി നല്‍കിയിരിക്കുന്നത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ ഇടപാടിനപ്പുറത്തേയ്ക്ക് സരിതാ നായര്‍ പോകുമ്പോള്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം വിയര്ക്കുയാണ്. ദേശീയ രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ എന്നും നിന്നിട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരേയാണ് സരിത പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത്.ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്ന നേതാവിന്റെ മകന് തന്നെ മാനഭംഗപ്പെടുത്തിയെന്നും അരുതാത്ത ഇടപാടുകള്‍ക്ക് ഇടനിലക്കാരിയാക്കിയെന്നുമാണ് സരിത പുതിയ പരാതി നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ തന്ത്രപ്രധാന പദവിയിലിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് പല മാഫിയാ ഇടപാടുകള്‍ക്കും തന്നെ ഉപയോഗിച്ചുവെന്ന സരിതയുടെ വെളിപ്പെടുത്തല്‍ നടുക്കത്തോടെയാണ് രാജ്യം ശ്രവിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയുടെ മകന്റെ ഇടപാടില്‍ മറ്റു പല സംസ്ഥാനങ്ങളിലുള്ളവരും പങ്കാളികളാണ്. നേതാവിന് ചേരാത്ത ഇടപാടുകളാണ് മകനും കൂട്ടരും ചെയ്തിരുന്നതെന്നും സരിത ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഈ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി ക്രൈംബ്രാഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയിട്ടുണ്ട്. സമയമാകുമ്പോള്‍ ഈ നേതാവിന്റെ മകന്റെ പേര് പുറത്തുപറയുമെന്നും സരിത വ്യക്തമാക്കുന്നു.
സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മിഷനില്‍ വെളിപ്പെടുത്തിയിട്ടില്ല.
സരിതയുടെ ഈ വെളിപ്പെടുത്തലോടെ, കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ പ്രതിരോധത്തിലായിരിക്കുകയാണ്. എന്തു പറഞ്ഞാണ് ഈ ഊരാക്കുടുക്കില്‍ നിന്നു തലയൂരുക എന്നറിയാതെ വിഷമിക്കുകയാണ് നേതൃത്വം.
Keywords: Saritha Nair, Solar Case, Congress Leader
COMMENTS