Search

ഉമ്മന്‍ ചാണ്ടിക്കെതിരേ സരിത ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍, അക്കമിട്ടു നിരത്തി മറ്റു പീഡനങ്ങളും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗുരുത ആരോപണങ്ങളാണ് സരിതാ നായര്‍ പരാതിയില്‍ ഉന്നയിക്കുന്നത്.

2012 ല്‍ തന്നെ കഌഫ് ഹൗസില്‍ വിളിച്ചുവരുത്തിയത് ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞായിരുന്നു. അവിടെനിന്നു കെബി ഗണേശ് കുമാറിലെത്തി. സംസാരം പിന്നീട് വഴിതെറ്റുകയും തന്നെക്കൊണ്ടു പലതും ചെയ്യിക്കുകയുമായിരുന്നുവെന്നുമാണ് സരിത പറയുന്നത്.

മുട്ടുവേദന നിമിത്തം ഒരാഴ്ച വിശ്രമത്തിലിരുന്ന വേളയിലാണ് തന്നെ വിളിപ്പിച്ചത്. അദ്ദേഹം വഴിവിട്ടു പെരുമാറിയത് ഷോക്കായിപ്പോയി. ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്തില്‍ ഇതെല്ലാമുണ്ട്. ഈ കത്തിന്റെ ഒറിജിനല്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പക്കലും പകര്‍പ്പ് സോളാര്‍ കമ്മിഷന്റെ പക്കലുമുണ്ടെന്നും സരിത പറയുന്നു.

കത്തില്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ തെളിവുകള്‍ നല്‍കാം. ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കത്തിലെ ഏതാനും പേജുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കാന്‍ ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവി ആയിരുന്നു. അതനുസരിച്ചാണ് അന്നു നിഷേധിച്ചതെന്നും സരിത പറയുന്നു.

ഉമ്മന്‍ചാണ്ടി പലതും തന്നോട് ചെയ്യാന്‍ പറഞ്ഞു. സിഎമ്മിന്റെ ഇഷ്ട്മനുസരിച്ച് ക്ലിഫ് ഹൗസില്‍ വച്ച് അതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും കത്തില്‍ സരിത പറയുന്നു.

2.16 കോടി രൂപ പല പ്രാവശ്യമായി സോളാര്‍ പദ്ധതിക്കായി തന്നില്‍ നിന്നും തന്റെ കമ്പനിയില്‍ നിന്നും വാങ്ങി. പണം ക്ലിഫ് ഹൗസില്‍ കൊണ്ടുവന്നും കൊടുത്തു. പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിള വഴിയും കൂടാതെ ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്ത് വച്ചും പണം വാങ്ങി.

വന്‍കിട സോളാര്‍ പദ്ധതി എന്ന ആശയം തന്നോട് പറഞ്ഞതും ആര്യാടന്‍ മുഹമ്മദിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടതും മുന്‍ മുഖ്യമന്ത്രി തന്നെയാണെന്നും സരിത പറയുന്നു.

താന്‍ തെറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ തെറ്റു ചെയ്ത ചിലര്‍ പുറത്തുനില്‍ക്കുന്നു. മറ്റു ചിലര്‍ കുടുങ്ങിയിരിക്കുന്നു. ഇതു ശരിയല്ല. സരിതയും ടെന്നിയും ബിജുവും ചെയ്ത തെറ്റുതന്നെയാണ് ഇപ്പോള്‍ പുറത്ത് രാഷ്്രടീയപ്രവര്‍ത്തനം നടത്തുന്നവരും ചെയ്തത്.

ഉമ്മന്‍ ചാണ്ടി എന്ന രാഷ്്രടീയക്കാരന്റെ പ്രതിഛായ തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സരിത പറയുന്നു. ഒരുകാലത്ത് മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കുന്നതിനു താന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇനി അതുണ്ടാവില്ല. അന്വേഷണത്തോട് ഏതറ്റം വരെയും സഹകരിക്കും.


സരിതയുടെ ആരോപണങ്ങള്‍:
* 2012 ല്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചു പീഡിപ്പിച്ചു.
* മാസ്‌കറ്റ് ഹോട്ടലില്‍ മുന്‍ എം.എല്‍.എ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു.
* ഡല്‍ഹിയില്‍ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.
* എ.ഡി.ജി.പി: കെ. പത്മകുമാര്‍ കലൂരിലെ ഫ് ളാറ്റില്‍ വച്ചു പീഡിപ്പിച്ചു.
* എറണാകുളം മുന്‍ കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീല സംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. * പെരുമ്പാവൂര്‍ മുന്‍ ഡി വൈ.എസ്.പി: കെ. ഹരികൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയില്‍ വച്ചു ബലാത്സംഗം ചെയ്തു


സരിത വീണ്ടും ബോംബ് പൊട്ടിച്ചു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ തന്നെ മാഫിയാ ഇടപാടിന് ഉപയോഗിച്ചു, നടുങ്ങി കോണ്‍ഗ്രസ് നേതൃത്വം
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഉമ്മന്‍ ചാണ്ടിക്കെതിരേ സരിത ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍, അക്കമിട്ടു നിരത്തി മറ്റു പീഡനങ്ങളും