സ്റ്റോക്ഹോം: 2017 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ്ങ് എന്നിവര്‍ക...
സ്റ്റോക്ഹോം: 2017 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ്ങ് എന്നിവര്‍ക്കു ലഭിച്ചു. ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്കിനെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
സസ്യജന്തുജാലങ്ങള്‍ അവയുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നതെങ്ങനെ എന്നു തിരിച്ചറിയുന്നതില്‍ ഗവേഷകരുടെ കണ്ടെത്തല്‍ സഹായിച്ചതായി നൊബേല്‍ സമിതി വിലയിരുത്തി.
പ്രത്യേകതരം ജീന്‍ ആണ് ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈച്ചകളിലാണ് (ഫ്രൂട്ട് ഫ്ളൈസിലാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.
രാത്രി പകല്‍ സമയങ്ങളില്‍, ബാഹ്യമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച് സ്വയം ക്രമീകരണം നടത്താന്‍ ഈ ജീനിന്റെ ഇടപെടല്‍ സഹായിക്കുന്നു. മനുഷ്യന് ഉള്‍പ്പെടെയുള്ള എല്ലാ ജീവികളിലും ബയോളജികല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത് ഒരുപോലെയാണെന്നും പഠനം പറയുന്നു.
ജഫ്രി ഹാള്‍ ബ്രാന്‍ഡിസ്, മസാച്ചുസെറ്റ്സ് സര്‍വകലാശാലകളില്‍ ഗവേഷകനായിരുന്നു. ജഫ്രി ഹാളിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൈക്കേല്‍ റോസ്ബാഷ്. മൈക്കേല്‍ യങ്ങ് ന്യൂയോര്‍ക്കിലെ റോക്ക് ഫെല്ലര്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്.
Tags: NobelPrize, Medicine, America, Scientists

COMMENTS