Search

സുരേഷ് ഗോപിയും കുമ്മനവും കേന്ദ്രമന്ത്രിപദം വീണ്ടും സ്വപ്‌നം കാണുന്നു, കണക്കുകള്‍ പലവിധം, കേന്ദ്രമന്ത്രിസഭാ വികസനം ഉടന്‍അഭിനന്ദ്

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, പതിവുപോലെ ഇക്കുറിയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കണക്കുകള്‍ കൂട്ടാന്‍ തുടങ്ങി. ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ സുരേഷ് ഗോപി എന്നിവരുടെ പേരുകളാണ് ഇക്കുറി ഡല്‍ഹി ദര്‍ബാറുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

എന്നാല്‍, ഇതു വെറും ഊഹാപോഹം മാത്രമാണെന്നും ഇരുവര്‍ക്കും ഒരു സാദ്ധ്യതയുമില്ലെന്നും വാദിക്കുന്നവരുമുണ്ട്. ഇക്കാര്യത്തില്‍ ഞായറാഴ്ച രാവിലെ അന്തിമ തീരുമാനമാവും.

സുരേഷ് ഗോപിയെ തിരുവനന്തപുരം ലോക് സഭാ സീറ്റില്‍ നിറുത്തി മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു താത്പര്യമുണ്ട്. അദ്ദേഹത്തെ ഒരു സഹമന്ത്രിക്കസേരയില്‍ ഇരുത്തിയാല്‍ ആ പരിവേഷം മത്സര രംഗത്ത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ബിജെപിയില്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നുണ്ട്.

ബിജെപി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ കുമ്മനത്തോട് പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാല്‍, ആര്‍എസ് എസിന്റെ ശക്തമായ പിന്തുണ കുമ്മനത്തിന് പിടിച്ചുനില്‍ക്കാന്‍ സഹായകമാവുന്നുണ്ട്. പക്ഷേ, കുമ്മനത്തെ മന്ത്രിസഭയില്‍ എടുത്താല്‍ ആറുമാസത്തിനകം അദ്ദേഹത്തെ ഏതെങ്കിലും സംസ്ഥാനത്തു നിറുത്തി രാജ്യസഭയില്‍ എത്തിക്കേണ്ടിവരും.

ഇവരില്‍ രണ്ടു പേര്‍ക്കപ്പുറം മറ്റാരെങ്കിലും കടന്നുവരാനുള്ള സാദ്ധ്യതയും കുറവാണ്. താന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഇല്ലെന്നു ജോസ് കെ മാണി പറയുന്നുണ്ടെങ്കിലും സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം ഇക്കാര്യം വിളിച്ചുപറഞ്ഞതെന്നാണ് അറിയുന്നത്.

ബിജെഡിഎസിന് ഒന്നും കിട്ടാത്തതില്‍ വെള്ളാപ്പള്ളി നടേശനും ഖിന്നനാണ്. മകന്‍ കേന്ദ്രമന്ത്രിയാകുന്നത് വെള്ളാപ്പള്ളി ഒരുപാട് സ്വപ്‌നം കണ്ടിരുന്നു. പക്ഷേ, ബിജെപിയുമൊത്തുള്ള ചങ്ങാത്തം മാനം കെടാന്‍ മാത്രമേ സഹായിച്ചുള്ളൂ എന്നു തിരിച്ചറിഞ്ഞ വെള്ളാപ്പള്ളി കുറച്ചുനാളായി ഇടതു പ്രണയത്തിലാണ്.

ഇതേസമയം, ഇത്തവണത്തെ പുനഃസംഘടനയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന ഗുജറാത്ത്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കാവും പ്രാമുഖ്യം നല്കുക. പിന്നെ, എന്‍ഡിഎയിലേക്കു വന്ന ഐക്യ ജനതാദള്‍, വരാനിരിക്കുന്ന എഡിഎംകെ എന്നീ കക്ഷികള്‍ക്കും കസേരയുണ്ടാവും. അവര്‍ക്കെല്ലാം ഇരിപ്പിടമുണ്ടാക്കാനാണ് ഉമാ ഭാരതിയും രാജീവ് പ്രതാപ് റൂഡിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരോടു രാജിവയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...Top Story

ഗുര്‍മീത് റാം റഹിം ചാവേറുകളെ ഒരുക്കിയിരുന്നു, കോടതി വിധി എതിരായപ്പോള്‍ സ്വന്തം കമാന്‍ഡോകളെയും സായുധ അക്രമികളെയും നിരത്തി രക്ഷപ്പെടാനും ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സുരേഷ് ഗോപിയും കുമ്മനവും കേന്ദ്രമന്ത്രിപദം വീണ്ടും സ്വപ്‌നം കാണുന്നു, കണക്കുകള്‍ പലവിധം, കേന്ദ്രമന്ത്രിസഭാ വികസനം ഉടന്‍