BREAKING NEWS
Search

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സുഷമാ സ്വരാജിനെയും സന്ദർശിച്ചു നന്ദി അറിയിച്ചു


ന്യൂഡല്‍ഹി : യെമനില്‍ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ
 മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ചു.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ കാണാൻ ഒപ്പമുണ്ടായിരുന്നു.

തന്റെ മോചനത്തിന് ഭാരത സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും സന്ദർശിച്ച് നന്ദി അറിയിച്ചു.

റോമില്‍ നന്ന്  രാവിലെഏഴു മണിക്ക് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. ടോമിന് വൻ സ്വീകരണമാണ് ലഭിച്ചത്..

ഈ ദിനം സാദ്ധ്യമാക്കിത്തന്നതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഫാ. ടോം ഡല്‍ഹി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു പ്രതികരിച്ചു. തന്റെ മോചനത്തിനായി ശ്രമിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ വൈദികനെ അദ്ദേഹത്തെ സ്വീകരിച്ചു.

ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്തേക്കു പോയ ഫേ. ടോം രാവിലെ10.30നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മന്ത്രി കണ്ണന്താനം, ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര എന്നിവരും സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും പ്രധാനമന്ത്രിയെ കാണാന്‍ ഒപ്പമുണ്ടാകും.

 വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായി കൂടിക്കാഴ്ചയുണ്ട്.

വൈകുന്നേരം 4.30ന് സിബിസിഐ സെന്ററില്‍ പത്രസമ്മേളനമുണ്ട്. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി നടത്തും. രാത്രിയില്‍ ഓഖ്‌ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും.

വെള്ളിയാഴ്ച ബംഗളൂരുവില്‍ എത്തും. കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായും സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കൂടിക്കാഴ്ച നടത്തും.

കൊച്ചിയില്‍ ഒക്ടോബര്‍ ഒന്നിനെത്തും. പാലാ, രാമപുരത്തെ വീട്ടിലെത്തിയ ശേഷം മൂന്നാം തീയതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മറ്റു നേതാക്കളും സഭാ നേതാക്കളും അന്ന് ഫാ. ടോമിനെ കാണുന്നുണ്ട്.


The Malayalee priest Rev. Fr. Tom Uzhunnalil returned to India from Rome.
Thanks to God for making this day possible, Fr. Tom responded to news reporters at the airport. He said that he is grateful to all those who tried to get hi release. Union Tourism Minister Alphons Kannanthanam, MPs KC Venugopal and Jose K. Mani, Archbishop Mar Kuriakose, Archbishop of Faridabad welcomed him.


Keywords:  Malayalee priest, Rev. Fr. Tom , India , Rome , Indira Gandhi International Airport, New Delhi,  Prime Ministe, Union Tourism Minister Alphons Kannanthanam, MPs , KC Venugopal, Jose K. Mani, Archbishop Mar Kuriakose, Archbishop of Faridabad ,welcome, CBCI,   Prime Minister Narendra Modi, External Affairs Minister Sushma Swaraj , St John's Medical College, Chief Minister Pinarayi Vijayan o



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സുഷമാ സ്വരാജിനെയും സന്ദർശിച്ചു നന്ദി അറിയിച്ചു