സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനു നാലാം വട്ടവും ജാമ്യം നിഷേധിച്ചപ്പോള്‍ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനു നാലാം വട്ടവും ജാമ്യം നിഷേധിച്ചപ്പോള്‍ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു.ഏതു ദിവസം പരിഗണിക്കുമെന്നു വ്യക്തമാക്കിയിട്ടുമില്ലെങ്കിലും അടുത്ത ആഴ്ച ഏതെങ്കിലും ദിവസം പരിഗണിക്കാനാണ് സാദ്ധ്യത.
പ്രോസിക്യൂഷന്റെ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്. ഇതു കൂടി കിട്ടുന്ന മുറയ്ക്കായിരിക്കും ഹര്‍ജി പരിഗണിക്കുക. കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന് നിഷേധിച്ചേക്കുമെന്ന് ഉറപ്പാണ്.
ദിലീപിനാകട്ടെ കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ദിലീപിനു മുന്നില്‍ വാതിലുകളെല്ലാം അടയുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
ദിലീപിന്റെ കൂട്ടുകാരനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നതെന്നാണ് കോടതി അറിയിച്ചത്.
ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും നാദിര്‍ഷയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇന്നലെ ഹാജരാവുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയുമായിരുന്നു.
ഇന്നലെ നാലര മണിക്കൂറോളമാണ് നാദിര്‍ഷായെ ചോദ്യം ചെയ്തത്. താനും ദിലീപും നിരപരാധികളാണെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് ഭീഷണിയില്ലെന്നും നാദിര്‍ഷാ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്നെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷാ പറഞ്ഞിരുന്നു.
Keywords: Dileep, Kavya Madhavan, Nadirsha
COMMENTS