Search

ദാവൂദ് സുരക്ഷിതൻ , ചേട്ടത്തിയമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ട്: കസ്കർ


മുംബയ്: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന് ഗുരുതരമായ രോഗമൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും സഹോദരൻ ഇക്ബാൽ കസ്കർ.

തട്ടിക്കൊണ്ടു പോകൽ കേസിൽ പിടിയിലായ കസ്കറെ താനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദാവൂദിന്റെ ആരോഗ്യനില തീരെ മോശമാണെന്നും ആഗോള ഭീകരൻ ഇന്ത്യയിൽ തിരിച്ചെത്താൻ കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പ് ചർപ്പനടത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു.

ദാവൂദിന് പാകിസ്ഥാനിലെ കറാച്ചിയിൽ നാല് വീടുണ്ടെന്നും അവിടെ സസുഖം താമസിക്കുകയാണെന്നും കസ്കകർ വെളിപ്പെടുത്തി.

ദാവൂദിന്റെ ഭാര്യ മെഹ്ജാബീനും തന്റെ ഭാര്യ റിസ്‌ വന്നയും ദുബായിൽ കൂടിക്കണ്ടിട്ടുണ്ടെന്നും കസ്കർ പറഞ്ഞു. ഭാര്യയുടെ ഫോണിൽ ചേട്ടത്തിയമ്മയുമായി സംസാരിച്ചിട്ടുണ്ടെന്നും കസ്കർ സമ്മതിച്ചു.

ദാവൂദ്  സഹോദരനെ ചുമതല ഏൽപ്പിച്ച് മതചിന്തയിലേക്കു മാറ്റുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

ഇതേസമയം, 2013ല്‍ പാകിസ്ഥാന്‍ തീരനഗരമായ കറാച്ചിയില്‍ വച്ച്   ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം നടത്തിയ ദൗത്യം വിജയത്തിലെത്തുന്നതിനു തൊട്ടുമുന്‍പു ഇന്ത്യയിൽ നിന്നുള്ള ഉത്തരവ് പ്രകാരം ദൗത്യം ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു ദൗത്യമായിരുന്നു ദാവൂദിനെ കൊല്ലാനായി നടത്തിയത്. അതു വിജയത്തിലെത്തിയതുമാണ്. ആ നിമിഷത്തിലാണ് ഇന്ത്യയില്‍ നിന്ന് ഒരു ഉന്നതന്റെ ഫോണ്‍ കോള്‍ എത്തുന്നതും ദൗത്യം ഉപേക്ഷിക്കേണ്ടി വന്നതും.

1993ലെ മുംബയ് സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന പ്രധാന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. മുംബയ് സ്‌ഫോടനത്തിനു ശേഷം പാകിസഥാനിലേക്ക് കടന്ന ദാവൂദ് കറാച്ചി താവളമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബായിലും ഇയാള്‍ക്കു താവളമുണ്ട്.

ദാവൂദിനെ പലതവണ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമം നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ 2013ല്‍ കറാച്ചിയില്‍ വച്ച് ദാവൂദിനെ റോ വളഞ്ഞു. റോയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ദാവൂദ് വേട്ടയ്ക്ക് ഇറങ്ങിയത്.

‘സൂപ്പര്‍ ബോയ്‌സ്’ എന്ന പേരിട്ട സംഘം സുഡാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് പാകിസ്ഥാനില്‍ എത്തിയത്. ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ പിന്തുണയും സംഘത്തിനുണ്ടായിരുന്നു.

ദാവൂദിനെ വധിക്കാന്‍ സെപ്തംബര്‍ 13 ആയിരുന്നു തീയതിയായി നിശ്ചയിച്ചത്. ദാവൂദിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയ സംഘം അദ്ദേഹം പതിവായി യാത്ര ചെയ്യുന്ന കറാച്ചിയിലെ ക്ലിപ്ടണ്‍ റോഡിലെ വസതി മുതല്‍ ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റി വരെ നിരീക്ഷണത്തിനുള്ളിലാക്കി.

ഈ വഴിയിലുള്ള ഒരു ദര്‍ഗ്ഗ ദാവൂദ് വധത്തിനുള്ള കേന്ദ്രമായും നിശ്ചയിച്ചു. ദാവൂദിന്റെ കാറിനെ കുറിച്ചുള്ള വിശദാംശവും ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളും സൂപ്പര്‍ ബോയ്‌സ് സംഘടിപ്പിച്ചിരുന്നു.

ഒരു പിഴവും വരുത്താത്ത വിധം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി 2013 സെപ്തംബര്‍ 13ന് വഴിയില്‍ പതിയിരുന്ന സൂപ്പര്‍ ബോയ്‌സിന് അവസാന നിമിഷം എത്തിയ ഒരു ഫോണ്‍ സന്ദേശത്തോടെ ദൗത്യത്തില്‍ നിന്ന് പിന്മാറേണ്ടിവന്നുവെന്നാണ് പറയുന്നത്.

ആരായിരുന്നു സന്ദേശത്തിനു പിന്നിലെന്നോ ദൗത്യം ഉപേക്ഷിക്കാന്‍ തക്കവിധം എന്തു സന്ദേശമാണ് സൂപ്പര്‍ ബോയ്‌സിന് ലഭിച്ചതെന്നോ വ്യക്തമല്ല.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദാവൂദ് സുരക്ഷിതൻ , ചേട്ടത്തിയമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ട്: കസ്കർ