ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു...
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ നായിഡുവിന്റെ പേരു മാത്രമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
ഓഗസ്റ്റ് അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്‍സാരിയുടെ ഓഫീസ് കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.
ജനങ്ങളില്‍നിന്ന് അകന്നുനില്ക്കുന്ന ആലങ്കാരിക സ്ഥാനങ്ങളെ തനിക്കു താത്പര്യമില്ലെന്നായിരുന്നു അടുത്തിടെ വരെ വെങ്കയ്യ നായിഡു പറഞ്ഞിരുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കു മത്സരിക്കാനില്ലെന്നും ഉഷ (ഭാര്യ)യുടെ പതിയാകാനാണ് ഇഷ്ടപ്പെടുന്നതെന്നുമായിരുന്നു വെങ്കയ്യ നിലപാടെടുത്തിരുന്നത്.
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
COMMENTS