നര്‍ത്തകനും നടുമായ രാജാറാമിന്റെ മരണത്തെക്കുറിച്ചു വന്ന വാര്‍ത്തകളില്‍ അസത്യവുമുണ്ടെന്ന് മകള്‍ സൗഭാഗ്യ. നര്‍ത്തകി താരാ കല്യാണിന്റെ ഭര്ത...
നര്‍ത്തകനും നടുമായ രാജാറാമിന്റെ മരണത്തെക്കുറിച്ചു വന്ന വാര്‍ത്തകളില്‍ അസത്യവുമുണ്ടെന്ന് മകള്‍ സൗഭാഗ്യ. നര്‍ത്തകി താരാ കല്യാണിന്റെ ഭര്‍ത്താവാണ് രാജാറാം.
ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ വൈറല്‍ പനിയാണ് അച്ഛനെ ബാധിച്ചതെന്നാണ് സൗഭാഗ്യയുടെ വിശദീകരണം.
വൈറല്‍ പനി ശ്വാസകോശത്തില്‍ അണുബാധയ്ക്കു കാരണമായി. അത് സെപ്റ്റിസീമിയ എന്ന അവസ്ഥയിലേക്കു മാറി അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയായിരുന്നു.
അച്ഛന് പ്രേക്ഷകര്‍ക്ക് വലിയ പരിചിതനല്ലെന്ന മട്ടില്‍ വാര്‍ത്ത വന്നതും വേദനയുണ്ടാക്കിയെന്ന് സൗഭാഗ്യ പറയുന്നു.
ദൂരദര്‍ശനിലെ നിഴല്‍യുദ്ധം എന്ന സീരിയലില്‍ നായകനായാണ് അദ്ദേഹം അരങ്ങേറിയത്. മനോരമ വിഷന്റെ ആദ്യ സീരിയലായിരുന്ന ദേശാടനപ്പക്ഷി ഉള്‍പ്പെടെ
20 മെഗാസീരിയലുകളില്‍ നായകനായിരുന്നു.
തെറ്റായ വാര്‍ത്തകള്‍ അച്ഛനെ അപമാനിക്കുന്നതിനു തുല്യമാണെന്നും സൗഭാഗ്യ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
Keywords: Tara Kalyan, daughter, Saubhagya, Rajaram, husband, dancer , viral fever , septicemia, organs, Doordarshan, Manorama Vision
COMMENTS