BREAKING NEWS
Search

ദിലീപിനെ ഇന്നലെ വരെ പരോക്ഷമായി പിന്തുണച്ച നവ്യാ നായര്‍ രൂക്ഷമായ വാക്കുകളുമായി രംഗത്ത്

Navya Nair Actress

കഴിഞ്ഞ ദിവസങ്ങളില്‍ പരോക്ഷമായെങ്കിലും ദിലീപിനെ ന്യായീകരിച്ചിരുന്ന നവ്യയാണ് ദിലീപ് അകത്തായതോടെ ഫേസ് ബുക്കില്‍ ദിലീപിനെ വെട്ടിനിരത്തി രംഗത്തുവന്നതും സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും


ആലപ്പുഴ: നടന്‍ ദിലീപിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് നടി നവ്യാ നായര്‍ രംഗത്ത്.

കഴിഞ്ഞ ദിവസങ്ങളില്‍ പരോക്ഷമായെങ്കിലും ദിലീപിനെ ന്യായീകരിച്ചിരുന്ന നവ്യയാണ് ദിലീപ് അകത്തായതോടെ ഫേസ് ബുക്കില്‍ ദിലീപിനെ വെട്ടിനിരത്തി രംഗത്തുവന്നതും സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും.

പല ചിത്രങ്ങളിലും ദിലീപിന്റെ നായികയായിരുന്നു നവ്യ. നടി ആക്രമിക്കപ്പെട്ടത് ഒരു നീചമായ മനസിന്റെ സൃഷ്ടിയായിരുന്നെന്നും എന്തു വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവൃത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും നവ്യ പറയുന്നു.

അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപഭാരം മലയാള സിനിമാലോകം ഇനി പേറേണ്ട കാര്യവുമില്ലെന്നും നവ്യ പറയുന്നു.




Keywords: Dileep, Navya Nair, Kavya Madhavan, Crime



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിനെ ഇന്നലെ വരെ പരോക്ഷമായി പിന്തുണച്ച നവ്യാ നായര്‍ രൂക്ഷമായ വാക്കുകളുമായി രംഗത്ത്