കോഴിക്കോട്: കുടുംബശ്രീ മിഷന്റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രം വേണമെന്ന് മെസേജിട്...
കോഴിക്കോട്: കുടുംബശ്രീ മിഷന്റെ ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രം വേണമെന്ന് മെസേജിട്ട കോഴിക്കോട് അസിസ്റ്റന്റ് മിഷന് കോ ഓര്‍ഡിനേറ്റര്‍ എംസി മൊയ്തീനെ പുറത്താക്കി.
ഇയാള്‍ക്കെതിരേ മറ്റു നിയമനടപടികളൊന്നും എടുക്കുമെന്നു റിപ്പോര്‍ട്ടില്ല. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനായ മൊയ്തീന് ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിലെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജോലി നഷ്ടമൊന്നും വരുന്നില്ല. തിരികെ കുട്ടികളുടെ മുന്നിലേക്കു തന്നെയാണ് ഇദ്ദേഹം പോകുന്നത്.
ഇരുനൂറിലേറെ സ്ത്രീകള്‍ ഉള്ള ഗ്രൂപ്പിലാണ് ഇയാള്‍ ഇതു പോസ്റ്റു ചെയ്തത്. ആദ്യം വിഷയം മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും മിഷനിലെ പരസ്പരം പാരകളാണ് കാര്യം പുറത്തെത്തിച്ചത്.
കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോറാണ് ഇയാളെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
തനിക്ക് അബദ്ധം പറ്റിയതാണെന്നും സുഹൃത്ത് അയച്ച മെസേജാണെന്നും പറഞ്ഞു മൊയ്തീന് തടിതപ്പാന്‍ നോക്കിയിരുന്നു.
COMMENTS