ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ 36 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഹര്...
ഡര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ 36 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
ഹര്മന് പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി (171*) മികവിലാണ് ഇന്ത്യ അവിസ്മരണീയ ജയം നേടിയത്.
ഇന്ത്യകുറിച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
സ്കോര്‍: ഇന്ത്യ 281/4 (42 ീ്), ഓസ്ട്രേലിയ 245 (40.1 ീ്). ഞായറാഴ്ച ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
ഹര്മന് പ്രീത് കൗര്‍ പുറത്താകാതെ നേടിയ (171*) സെഞ്ചുറിയാണ് ഇന്ത്യക്ക് കോരിത്തരിപ്പിക്കുന്നൊരു ഫൈനല്‍ പ്രവേശം നല്‍കിയത്. 115 പന്തില്‍ 20 ഫോറും ഏഴു സിക്സറുകളും പറത്തിയാണ് കൗര്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അലക്സ് ബ്ലാക്വെല്‍ (90) ഇന്ത്യയുടെ വിജയപ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. വിജയത്തിലേക്ക് പടിചവിട്ടിത്തുടങ്ങിയ ബ്ലാക്വെല്ലിനെ പുറത്താക്കി ദീപ്തി ശര്‍മ പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി.
21 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. എന്നിട്ടും അവര്‍ പിടിച്ചുകയറുകയായിരുന്നു.
COMMENTS