BREAKING NEWS
Search

പൊലീസുകാരന്‍ തടവുകാരനായി ജയിലിലെത്തി, പള്‍സറിന്റെ വീരവാദങ്ങളും രഹസ്യങ്ങളും ചോര്‍ത്തി


റോയ് പി തോമസ്


കൊച്ചി: ദിലീപിനെ കുടുക്കിയ കെണി പൊലീസ് ഒരുക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ.

ഇതില്‍ ഏറ്റവും പ്രധാനമായത് കാക്കനാട് ജയിലില്‍ ഒരു പൊലീസുകാരനെ തടവുകാരനെന്ന വ്യാജേന പാര്‍പ്പിച്ചതാണ്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അടുത്തു പെരുമാറത്തക്ക വിധത്തിലാണ് ഈ പൊലീസുകാരനെ തടവുകാരനാക്കി പാര്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഇയാള്‍ സുനിയും സഹതടവുകാരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തി . സുനിയില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഇയാല്‍ പുറത്തു കൊടുത്തുകൊണ്ടിരുന്നു. പള്‍സര്‍ സുനിയുടെ വീരവാദങ്ങളും രഹസ്യ ഇടപാടുകളും ഈ വിധത്തില്‍ പൊലീസ് അറിഞ്ഞുകൊണ്ടിരുന്നു.

ഇത് അന്വേഷണത്തില്‍ ഏറെ സഹായകമാവുകയും ചെയ്തു. സുനി ജയിലില്‍ എന്തെല്ലാം പറയുന്നു, എന്തെല്ലാം നീക്കം പുറത്തുനടക്കുന്നു എന്നെല്ലാം ഈ പൊലീസ് തടവുകാരന്‍ വഴി അന്വേഷണ സംഘം പുറത്തറിഞ്ഞുകൊണ്ടിരുന്നു. ഇതനുസരിച്ചുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പൊലീസ് സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ദിലീപിനെതിരേ തെളിവില്ലെന്നു പൊലീസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതും ബോധപൂര്‍വമായിരുന്നു.

മാധ്യമങ്ങളില്‍ അത്തരം പ്രചരണം വരുമ്പോള്‍ പ്രതികള്‍ എന്തു നിലപാടിലേക്കു പോകുമെന്നും അവര്‍ ആരെയൊക്കെ കാണുന്നുണ്ടെന്നുമെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം ഒടുവില്‍ പ്രതികള്‍ കുടുങ്ങുന്ന കെണയിലേക്കു തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.

Keywords: Dileep, Kayva Madhavan, Police, DGP, Loknath Behra



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പൊലീസുകാരന്‍ തടവുകാരനായി ജയിലിലെത്തി, പള്‍സറിന്റെ വീരവാദങ്ങളും രഹസ്യങ്ങളും ചോര്‍ത്തി