പട്ന: ബി ജെ പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ലാലു പ്രസാദിന്റെ ആ...
പട്ന: ബി ജെ പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി പിരിഞ്ഞ് ഇന്നലെയാണ് അദ്ദേഹം രാജിവച്ചത്.
ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ.
ഉപമുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി.യുടെ സുശീല്‍ മോഡിയും സത്യപ്രതിജ്ഞ ചെയ്തു.
അഴിമതിയിലും അമിത സ്വത്ത് സമ്പാദനത്തിലും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും മന്ത്രിയുമായ തേജസ്വി യാദവ് രാജിവയ്ക്കാതിരുന്നതിനെ ചൊല്ലിയാണ് തര്‍ക്കം മൂത്തതും നിതീഷ് എതിര് പക്ഷത്തേയ്ക്കു പോയതും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് ഉറച്ച നിലപാടെടുത്തതോടെയാണു നിതീഷ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാജിവച്ചത്.
നിയമസഭയില്‍ രണ്ടു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിന് ഗവര്‍ണര്‍ സമയം നല്കി. ഭൂരിപക്ഷം തെളിയിച്ച ശേഷം മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ജഡിയു അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന് രണ്ടു ദിവസത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചു.
243 അംഗ ിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ജെഡിയുവിന് 71 സീറ്റുണ്ട്. ബിജെപിയുടെ 53 അംഗങ്ങളെ കൂടി ചേര്‍ത്ത് 124 അംഗങ്ങളുടെ പിന്തുണയാണ് നിതീഷ് ഉറപ്പാക്കിയിരിക്കുന്നത്.
80 സീറ്റുകളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടിയിരുന്നതെന്നാണ് ലാലു പ്രസാദ്് പറയുന്നത്.
COMMENTS