കൊച്ചി: സംവിധായകന് ആഷിഖ് അബു, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ക്കെതിരേ താരസംഘടനയായ അമ്മ അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയതായി പ്...
കൊച്ചി: സംവിധായകന് ആഷിഖ് അബു, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ക്കെതിരേ താരസംഘടനയായ അമ്മ അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയതായി പ്രചാരണം.
ഇന്നു വൈകുന്നേരത്തോടെ ആഷിഖ് അബു ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്.
കോരചേട്ടന് ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര്‍ കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു ! എന്നാണ് ആഷിഖ് അബു തന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
ഞങ്ങള്‍ പരമ്പരാഗത നിര്‍മാതാക്കളോ വലിയ പണമുള്ള വീട്ടിലെ ആളുകളോ അല്ല. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളാണ്. ഏതൊരു സാധാരണക്കാരനും സിനിമ നിര്‍മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് തെളിയിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്കായി.
പുതിയ ചെറുപ്പക്കാര്‍ വരുന്നതു കൊണ്ടാണ് മലയാള സിനിമ നന്നാവുന്നത്. വിലക്കു കൊണ്ട് സിനിമയില്‍നിന്നു ഞങ്ങളെ പുറത്താക്കാമെന്നാരും വിചാരിക്കേണ്ട. ഞങ്ങള്‍ ഇനിയും സിനിമകള്‍ ചെയ്യും. ഇതു ഞങ്ങള്‍ രണ്ടു പേരുടെ മാത്രം സ്വരമല്ല. മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഉണ്ട്. ''
അമല്‍ നീരദ്
അന്‍വര്‍ റഷീദ്
എന്നും അദ്ദേഹം ഒഫിഷ്യല്‍ പേജില്‍ കുറിച്ചിട്ടുണ്ട്.
COMMENTS